ഗൾഫിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ യുവാവിന് കൊറോണ ; കരുനാഗപ്പള്ളിയിൽ പാതി വഴിയിലെത്തിയ യുവാവിനെ തിരിച്ച് വിളിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗൾഫിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ യുവാവിന് കൊറോണ ; കരുനാഗപ്പള്ളിയിൽ പാതി വഴിയിലെത്തിയ യുവാവിനെ തിരിച്ച് വിളിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗൾഫിൽ നിന്നെത്തി കരുനാഗപ്പള്ളിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിന് നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടു പിന്നാലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

പെയ്ഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പാതിവഴിയെത്തിയ യുവാവിനെ തിരിച്ചുവിളിച്ച് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പടപ്പക്കരസ്വദേശിയായ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുനാഗപ്പള്ളിയിൽ നിന്നു പുറപ്പെട്ട ശേഷമാണ് ഇയാളുടെ അവസാനത്തെ സ്രവ പരിശോധനാ ഫലം ലഭിച്ചത്. പോസിറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങിയത് അറിഞ്ഞ് തിരിച്ചുവിളിക്കുകയായിരുന്നു. ഇതിനിടെ കരുനാഗപ്പള്ളിയിൽ നിന്നും കുണ്ടറയിൽ എത്തിയ യുവാവ് 11 മണിയോടെ പോസ്റ്റ് ഓഫിസിനടുത്തുള്ള എടിഎമ്മിൽ കയറി പണമെടുക്കുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ് ബാങ്ക് അധികൃതർ എടിഎം അടച്ചിട്ടു. അതിനിടെ ക്വാറന്റീനിൽ കഴിയുകയായിരുന്ന യുവാവ് ചാടിപ്പോയതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. വൈകുന്നേരത്തോടെ അഗ്‌നിരക്ഷാ സേന പോസ്റ്റ് ഓഫീസിനടുത്തുള്ള എ.ടിഎം, താലൂക്കാശുപത്രി എന്നിവിടങ്ങളിൽ അണുനശീകരണം നടത്തുകയും ചെയ്തു.