play-sharp-fill
കടക്കെണിയിൽ നിന്ന് രക്ഷപ്പെടാന്‍ വ്യാജ ആസിഡ് ആക്രമണ പരാതി; സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ; കാമുകനൊപ്പം ചേർന്ന്  യുവതി ഒരുക്കിയ തിരക്കഥ പൊളിഞ്ഞതിങ്ങനെ….!

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാന്‍ വ്യാജ ആസിഡ് ആക്രമണ പരാതി; സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ; കാമുകനൊപ്പം ചേർന്ന് യുവതി ഒരുക്കിയ തിരക്കഥ പൊളിഞ്ഞതിങ്ങനെ….!

സ്വന്തം ലേഖിക

കുലശേഖരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ ആസിഡൊഴിച്ച്‌ പൊള്ളിച്ചെന്ന പരാതി കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി തയ്യാറാക്കിയ തിരക്കഥയെന്ന് പൊലീസ്.

സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാകുമാരി കുലശേഖരത്തിന് സമീപം ഇക്കഴിഞ്ഞ 31 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡൊഴിച്ചെന്നായിരുന്നു മടത്തൂര്‍കോണം സ്വദേശി ലതയുടെ പരാതി.

സ്ത്രീ നിലവിളിക്കുന്നത് കണ്ട പ്രദേശവാസികളാണ് കുലശേഖരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് പരിശോധനയില്‍ പക്ഷെ ലതയുടെ ശരീരത്തില്‍ പൊള്ളലോ മറ്റ് മുറിവുകളോ ആസിഡൊഴിച്ചതിന്‍റെ ലക്ഷണമോ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.
35 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥ ചുരുളഴിയുന്നത്.

ആസിഡ് ആക്രമണം നടന്നെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി കടക്കാരില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു തന്ത്രം. കാമുകനും കൂട്ടുനിന്ന സുഹൃത്തുക്കളും അടക്കം നാല് പേരെ റിമാന്റ് ചെയ്തു.