play-sharp-fill
കർക്കിടക വാവുബലി നാളെ ; ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം ; ബലി ദർപ്പണം രാവിലെ 5 മുതൽ

കർക്കിടക വാവുബലി നാളെ ; ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം ; ബലി ദർപ്പണം രാവിലെ 5 മുതൽ

സ്വന്തം ലേഖകൻ  

കോട്ടയം: പിതൃമോക്ഷപുണ്യത്തിനായി ഹൈന്ദവർ ആചരിക്കുന്ന പ്രസിദ്ധമായ കർക്കിടക വാവുബലി നാളെ. നാളെ രാവിലെ 5.30 മുതൽ ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.

ശങ്കരനും നാരായണനും ഒരു ബിബത്തിൽ കുടികൊള്ളുന്ന ക്ഷേത്രം എന്ന പ്രസിദ്ധിയാർജിച്ച തോട്ടയ്ക്കാട് ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ കർക്കിടക വാവ്ദിനത്തിൽ ദർശനത്തിനു എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ 5 മുതൽ മുതൽ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തിൽ പൂർത്തിയായി.