play-sharp-fill
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ തനിയെ നീങ്ങി  റോഡും ‘മുറിച്ച്​കടന്ന്​’ അയൽപക്കത്തെ പത്തടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ തനിയെ നീങ്ങി റോഡും ‘മുറിച്ച്​കടന്ന്​’ അയൽപക്കത്തെ പത്തടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

കൊട്ടാരക്കര : കോട്ടാത്തല ബേക്കറി ജംഗ്ഷനിൽ വീട്ട്​ മുറ്റത്തെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ തനിയെ നിരങ്ങി നീങ്ങി അയൽപക്കത്തെ പത്തടി താഴ്ചയുള്ള വീട്ട് മുറ്റത്തേക്ക് മറിഞ്ഞു.

എസ്.എസ് ലാൻഡിൽ റിട്ട. ടീച്ചർ സീനയുടെ വീട്ടിലുണ്ടായിരുന്ന കാറാണ് ഇവരുടെ അയൽവാസിയായ തേവന്‍റഴികത്ത് പൊന്നമ്മയുടെ വീട്ട് മുറ്റത്തേക്ക് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുത്തൂർ ശാസ്താംകോട്ട റോഡിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം.

സീനയുടെ കാർ പോർച്ചിൽനിന്നും നിരങ്ങി നീങ്ങിയ കാർ റോഡ് ക്രോസ് ചെയ്ത് മറുവശത്തെ വീടിന്‍റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.

കാർ റോഡ് ക്രോസ് ചെയ്യുന്ന സമയം അതുവഴി മറ്റ് വാഹനങ്ങൾ കടന്നുവരാഞ്ഞതും പൊന്നമ്മയുടെ വീട്ടുമുറ്റത്ത് ആളില്ലാഞ്ഞതും വൻ അപകടം ഒഴിവാക്കി.

പുത്തൂർ പൊലീസ് കേസെടുത്തു.