കണ്ണൂരിൽ അതീവ ജാഗ്രത: ഉറവിടം അറിയാതെ പതിനാലുകാരന് സമ്പർക്കത്തിലൂടെ രോഗം; കണ്ണൂർ നഗരം അടച്ചിടുന്നു; ആരോഗ്യ വിഭാഗത്തിന്റെ പ്രവചനം കേരളത്തിൽ ശരിയാകുന്നു

കണ്ണൂരിൽ അതീവ ജാഗ്രത: ഉറവിടം അറിയാതെ പതിനാലുകാരന് സമ്പർക്കത്തിലൂടെ രോഗം; കണ്ണൂർ നഗരം അടച്ചിടുന്നു; ആരോഗ്യ വിഭാഗത്തിന്റെ പ്രവചനം കേരളത്തിൽ ശരിയാകുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കുതിക്കുമെന്ന ആരോഗ്യ രംഗത്തെ വിദഗ്ധരുടെ പ്രവചനത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ണൂരിൽ നിന്നും കണ്ടു തുടങ്ങി. കണ്ണൂരിൽ 14കാരന് സമ്പർക്കത്തിലൂടെ രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താനാകാത്തതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരം അടച്ചിടാൻ ഉത്തരവിട്ടു. സമ്പർക്കത്തിലൂടെ കൊവിഡ് 19 വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണിത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ എല്ലാഡിവിഷനുകളും അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. കടകളും ഓഫീസുകളുമടക്കം അടച്ചിടാനാണ് ഉത്തരവ്.

ബുധനാഴ്ച നാലുപേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 136പേരാണ് കണ്ണൂർ ജില്ലയിൽ ആകെ ചികിത്സയിലുള്ളത്. 14,415പേർ നിരീക്ഷണത്തിലുണ്ട്. 14,220പേരാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുന്നത്. 195പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിനു പുറമെ, പയ്യന്നൂർ നഗരസഭയിലെ 30-ാം വാർഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 11ന് കണ്ണൂർ വിമാനത്താവളം വഴി സൗദിയിൽ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂർ സ്വദേശിയായ 27കാരൻ, ജൂൺ 12ന് കരിപ്പൂർ വിമാനത്താവളം വഴി കുവൈറ്റിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരൻ, ജൂൺ ഒന്നിന് വാരം മുംബൈയിൽ നിന്നെത്തിയ സ്വദേശി 48കാരൻ എന്നിവരാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ച മറ്റു മൂന്നു പേർ.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരിൽ 200 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മയ്യിൽ സ്വദേശി 45കാരനാണ് ഏറ്റവും ഒടുവിൽ ് ഡിസ്ചാർജായത്.

ജില്ലയിൽ നിലവിൽ 14415 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 71 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 86 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 17 പേരും വീടുകളിൽ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11140 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10751 എണ്ണത്തിന്റെ ഫലം വന്നു. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.