അതിർത്തിയിലെ ഇന്ത്യ ചൈന സംഘർഷം: ടിക്ക് ടോക്ക് നിരോധിക്കാൻ കേന്ദ്ര സർക്കാർ; ടിക്ക് ടോക്ക് പ്രേമികൾക്കു കിട്ടുന്നത് എട്ടിന്റെ പണി

അതിർത്തിയിലെ ഇന്ത്യ ചൈന സംഘർഷം: ടിക്ക് ടോക്ക് നിരോധിക്കാൻ കേന്ദ്ര സർക്കാർ; ടിക്ക് ടോക്ക് പ്രേമികൾക്കു കിട്ടുന്നത് എട്ടിന്റെ പണി

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തിന്റെയും ഏറ്റുമുട്ടലിന്റെയും മറവിൽ ടിക്ക് ടോക്ക് അടക്കമുള്ള 52 മൊബൈൽ ആപ്ലിക്കേഷൻ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ടിക്ക് ടോക്കിനൊപ്പം സൂം അടക്കമുള്ള ആപ്ലിക്കേഷനുകൾക്കും നിരോധനം ഉണ്ടായേക്കും. ഈ പട്ടികയിൽ എക്‌സെൻഡർ അടക്കമുള്ള ഷെയറിംങ് സോഫ്റ്റ് വെയറുകളും ഉൾപ്പെട്ടിട്ടുണ്ട്.

ചൈനയുമായി ബന്ധമുള്ള 52 മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്ത് എത്തിയതോടെയാണ് ഈ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇവയ്ക്ക് വിലക്കേർപ്പെടുത്തുകയോ, ഉപയോഗിക്കരുതെന്ന് ജനങ്ങളെ നിർദേശിക്കുകയോ ചെയ്യണമെന്ന് ഏജൻസികൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്നും വലിയ അളവിലുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടയാളുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം, ടിക് ടോക്ക്, യുസി ബ്രൗസർ, ക്സെൻഡർ, ഷെയർ ഇറ്റ്, ക്ലീൻ മാസ്റ്റർ ഉൾപ്പടെ ഇന്ത്യയിൽ വലിയ പ്രചാരമുള്ള ആപ്ലിക്കേഷനുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തിന് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയേറ്റിന്റെ പിന്തുണയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ഓരോ ആപ്ലിക്കേഷനും ഉയർത്തുന്ന ഭീഷണി എത്രത്തോളമുണ്ടെന്ന് വിലയിരുത്തും. ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നിർദേശം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിലിൽ സൂം വീഡിയോ കോൺഫറൻസിങ് സേവനം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

മുമ്പും സുരക്ഷഭീഷണി ഉന്നയിച്ച് പല വിദേശ ആപ്ലിക്കേഷനുകൾക്കെതിരെ നടപടികൾ വേണമെന്ന ആഹ്വാനം ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾക്കെതിരെ. ചൈനീസ് കമ്പനികൾ അവിടുത്തെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമാണെന്ന കാരണമാണ് ലോകരാജ്യങ്ങൾ ഉന്നയിക്കുന്നത്. രഹസ്യ നിരീക്ഷണം, വിവരച്ചോർച്ച സൈബർ ആക്രമണം എന്നിവയുണ്ടായേക്കുമെന്ന ആശങ്കയും ചൈനീസ് കമ്പനികൾക്കെതിരെ നിലനിൽക്കുന്നു.