കാഞ്ചിയാർ അനുമോൾ കൊലപാതകത്തിൽ ഭർത്താവ് അറ​സ്റ്റിൽ; ബിജേഷ് പിടിയിലായത് തമിഴ്നാട് അതിർത്തിയിൽ നിന്ന്; കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

കാഞ്ചിയാർ അനുമോൾ കൊലപാതകത്തിൽ ഭർത്താവ് അറ​സ്റ്റിൽ; ബിജേഷ് പിടിയിലായത് തമിഴ്നാട് അതിർത്തിയിൽ നിന്ന്; കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി കാഞ്ചിയാർ കൊലപാതകത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട അധ്യാപിക അനുമോളുടെ ഭർത്താവ് ബിജേഷ് ആണ് പിടിയിലായത്. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ബിജേഷിനെ പിടികൂടിയത്.

ചൊവ്വാഴ്‌ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അധ്യാപകയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ പൈസയുമായാണ് ബിജേഷ് മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോൺ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കൽ നിന്നും അയ്യായിരം രൂപയ്ക്ക് ഫോൺ വാങ്ങിയതെന്ന് വെങ്ങാലൂർക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.