വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; ഗർഭിണിയായിരിക്കെ വീണ്ടും പീഡനം ; അവശനിലയാലായ പെൺകുട്ടി ഗർഭഛിദ്രത്തിനായി ആശുപത്രിയിൽ; ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിൽ മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ആലപ്പുഴ സ്വദേശിനിയായ ഗർഭിണിയായ പെൺകുട്ടിയെ പീഡനത്തിരയാക്കി അവശയായനിലയിൽ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിച്ചു. പെൺകുട്ടിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സ്വാകര്യ ആശുപത്രിയിൽ എത്തിച്ചത്.
എട്ട് മാസം ഗർഭിണിയായ പെൺകുട്ടി പീഡനത്തിനിരയായതിനെ തുടർന്ന് അവശയായ നിലയിലാണ്. ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയുമായി രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ കഴിയില്ലെന്നും, വിവരം പോലീസിൽ അറിയിക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും ഇവർ വിസമ്മതിച്ചു. തുടർന്ന് ഡോക്ടർ പോലീസിൽ വിവരമറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുവാറ്റുപുഴ പോലീസ് ആശുപത്രിലെത്തി പെൺകുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി. മലപ്പുറം സ്വദേശിയായ യുവാവാണ് തന്നെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയത് എന്ന് പെൺകുട്ടി വെളിപ്പെടുത്തി. ഗർഭിണി ആയിരിക്കേ ഇടുക്കിയിലും മറ്റും കൊണ്ടുപോയി തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നും പെൺകുട്ടി മൂവാറ്റുപുഴ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വീട്ടിൽ അവശനിലയിലായിരുന്ന പെൺകുട്ടി മാതാപിതാക്കളോട് താൻ എട്ട് മാസം ഗർഭണിയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് ഗർഭഛിദ്രം നടത്താൻ രക്ഷിതാക്കൾ മൂവാറ്റുപ്പുഴയിലെ ആശുപത്രിയിൽ എത്തിയത്.
പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇടുക്കിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടുക്കി പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.