play-sharp-fill
നടന്‍ കമല്‍ഹാസന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ; ആശുപത്രിയില്‍ നിരീക്ഷണത്തില്‍

നടന്‍ കമല്‍ഹാസന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ; ആശുപത്രിയില്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു.

യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്.

നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

കമല്‍ഹാസന്റെ ട്വീറ്റ് ഇങ്ങനെ:

യുഎസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.- കമല്‍ഹാസന്‍ കുറിച്ചു.