play-sharp-fill
മാറോട് ചേർത്ത കൈകൾ തന്നെ പൊന്നോമനയെ തിരികെ നൽകി; പുത്തനുടുപ്പുകളില്‍ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും; ആ പറിച്ചുനടീലിനെക്കുറിച്ച്‌ കേരളം ചര്‍ച്ച ചെയ്യുന്നു; നെഞ്ച് തകർന്ന് അദ്ധ്യാപക ദമ്പതികൾ

മാറോട് ചേർത്ത കൈകൾ തന്നെ പൊന്നോമനയെ തിരികെ നൽകി; പുത്തനുടുപ്പുകളില്‍ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും; ആ പറിച്ചുനടീലിനെക്കുറിച്ച്‌ കേരളം ചര്‍ച്ച ചെയ്യുന്നു; നെഞ്ച് തകർന്ന് അദ്ധ്യാപക ദമ്പതികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇരുകൈയും നീട്ടി ആ കുഞ്ഞു ജീവനെ മാറോട് ചേർക്കുമ്പോൾ ആ അമ്മ അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു വേർപാട് ഉണ്ടാകുമെന്ന്.

ആ അമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദനയാണ് ഇപ്പോൾ കേരളത്തിൻ്റെ നോവായി മാറുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം അകന്നു പോകുന്നത് കാണേണ്ടി വരുന്ന ആന്ധ്രയിലെ ഒരമ്മയും അച്ഛനും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത് കൂടെകൂട്ടിയ പൊന്നോമനയെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുമ്ബോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തീര്‍ത്തും വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കായിരുന്നു ദത്ത് വിവാദത്തെ തുടര്‍ന്ന് വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയാകേണ്ടി വന്നത്.

സ്വന്തമെന്ന് കരുതിയ കുരുന്നിനെ തിരികെ നല്‍കുമ്ബോള്‍ ധരിക്കാന്‍ നിരവധി പുതുവസ്ത്രങ്ങളുമായാണ് ദമ്ബതികള്‍ കുഞ്ഞിനെ കൈമാറിയത്. ആ പുത്തനുടുപ്പുകളില്‍ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും സ്വപ്‌നങ്ങളും പ്രതീക്ഷയും നന്മയും അങ്ങനെയെല്ലാമുണ്ടെന്ന് വേണം കരുതാന്‍.

കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്ബതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു.

നടപടിക്രമങ്ങള്‍ പാലിച്ചണ് ദത്തെടുത്തതെന്ന് ദമ്ബതികള്‍ ഉദ്യോഗസ്ഥരോട് നേരിട്ട് പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ ഓണ്‍ൈലന്‍ വഴി അപേക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ സിറ്റിങ് നടന്നു. വിവാദങ്ങള്‍ മനോവിഷമം ഉണ്ടാക്കിയെന്നും അവര്‍ തുറന്നു പറഞ്ഞു.

കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാല്‍ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്ബതികള്‍ ആരാഞ്ഞു. തുടര്‍ന്ന് കോടതി നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ദമ്ബതികളോട് വിശദമാക്കി. വാര്‍ത്തകളിലൂടെ വിവരങ്ങള്‍ എല്ലാം അറിഞ്ഞിരുന്നതായും ദമ്ബതികള്‍ വ്യക്തമാക്കി. യഥാര്‍ഥ അമ്മയ്‌ക്ക് നീതി ലഭിക്കണമെന്ന നിലപാടും അവര്‍ അറിയിച്ചു.

ഒരു പ്രശ്നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനില്‍കുമാറിനായിരുന്നു മേല്‍നോട്ടം. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ദമ്ബതികള്‍ക്കു മുന്‍ഗണന ലഭിക്കും.

ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനിലാണ് ഇപ്പോള്‍ കുഞ്ഞ്. ഡിഎന്‍എ സാമ്ബിള്‍ ശേഖരിച്ച്‌ കഴിഞ്ഞു. കോടതി വിധി വരുന്നത് വരെ നിര്‍മല ശിശുഭവനില്‍ കുഞ്ഞ് തുടരും.