കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിൻ 10 ദിവസം കസ്റ്റഡിയില്‍; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ്

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിൻ 10 ദിവസം കസ്റ്റഡിയില്‍; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

എറണാകുളം : കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി.

 

 

 

അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രതി ഡൊമിനിക് മാര്‍ട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷത്തിലേറെ കാലം ദുബായില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

സ്ഫോടന വസ്തുക്കള്‍ മാര്‍ട്ടിൻ‌ പല സ്ഥലങ്ങളില്‍ നിന്നാണ് മാര്‍ട്ടിൻ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങള്‍ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാര്‍ട്ടിനെ കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിൻ കോടതിയില്‍ വ്യക്തമാക്കി. വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. നിലവില്‍ മാര്‍ട്ടിന്റെ ഫോണ്‍ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.