
പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ ; ഇതുപോലെ വഞ്ചിക്കുന്ന പേജുകള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക ; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരേ നടി മംമ്ത മോഹന്‍ദാസ്
സ്വന്തം ലേഖകൻ
സിനിമാ താരങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്‌സിലാണ് മംമ്ത പ്രതിഷേധവുമായി രംഗത്ത് വന്നത്.
‘ശരി നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, എന്നാണ് മംമ്ത കമന്റ് ചെയ്തത്. അതിന് പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയതോടെ പേജ് ഡീആക്ടിവേറ്റാവുകയും ചെയ്തു.
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര എന്ന ചിത്രമാണ് മംമ്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.ചിത്രം.
Third Eye News Live
0