‘കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചു, മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരം’; ഭര്‍ത്താവിന്റെ വാദത്തെ എതിര്‍ത്ത് ജമാഅത്ത് കമ്മിറ്റി; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്

‘കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചു, മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരം’; ഭര്‍ത്താവിന്റെ വാദത്തെ എതിര്‍ത്ത് ജമാഅത്ത് കമ്മിറ്റി; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മതനിയമപ്രകാരം തെറ്റല്ലെന്ന വാദത്തിനെതിരെ ജമാഅത്ത് കമ്മിറ്റി രംഗത്ത്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് കുട്ടികളെ ഏറ്റെടുക്കാന്‍ ഭര്‍ത്താവ് മുന്നോട്ട് വന്നതും കുട്ടികളുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും.

കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയാണെന്നും കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചെന്നും മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നുമാണ് ഇയാളുടെ വാദം. ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് പറയുന്ന ന്യായമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുകയാണ് ഇപ്പോള്‍.

2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി കുടുംബകോടതിയെ സമീപിച്ചു. ഇതിനടുത്ത മാസം ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞ് പാരതി കൊടുത്തത്.