play-sharp-fill

അത് നിന്റെ അമ്മയല്ലേടാ…ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല;മകൻ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചു…സംഭവം കണ്ണൂരിൽ…

കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു. വടക്കേ പൊയിലൂരിലാണ് സംഭവം ഉണ്ടായത്. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരുക്കേറ്റ ജാനുവിനെ ആശുപത്രിയിലേക്ക് മാറ്റി. മകന്‍ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നൽകാൻ തയാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചു, മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരം’; ഭര്‍ത്താവിന്റെ വാദത്തെ എതിര്‍ത്ത് ജമാഅത്ത് കമ്മിറ്റി; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മതനിയമപ്രകാരം തെറ്റല്ലെന്ന വാദത്തിനെതിരെ ജമാഅത്ത് കമ്മിറ്റി രംഗത്ത്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് കുട്ടികളെ ഏറ്റെടുക്കാന്‍ ഭര്‍ത്താവ് മുന്നോട്ട് വന്നതും കുട്ടികളുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയാണെന്നും കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചെന്നും മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നുമാണ് ഇയാളുടെ വാദം. ആദ്യഭാര്യയെ […]