കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്; അമ്മ ഷഹാനത്തിന്‍റെ മൊഴിയെടുക്കും; ബന്ധുക്കളുടെ മൊഴിയെടുക്കാനും തീരുമാനം

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്; അമ്മ ഷഹാനത്തിന്‍റെ മൊഴിയെടുക്കും; ബന്ധുക്കളുടെ മൊഴിയെടുക്കാനും തീരുമാനം

Spread the love

മലപ്പുറം: മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.

ഷഹാനത്തിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച്‌ കൊലപ്പെടുത്തുമ്ബോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.

അതേസമയം, കേസില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെ അടുത്ത മാസം ഏഴു വരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌ മോർട്ടത്തില്‍ വ്യക്തമായത്തോടെയാണ് ഇയാളെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസില്‍ മുമ്ബ് പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. രണ്ടര വയസ് മാത്രം പ്രായമുള്ള ഫാത്തിമ നസ്റിനെ അതിക്രൂരമായാണ് പിതാവ് മുഹമ്മദ്‌ ഫായിസ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.