play-sharp-fill
അത്യുഗ്രൻ പ്രകടനം…! ഗുജറാത്തിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

അത്യുഗ്രൻ പ്രകടനം…! ഗുജറാത്തിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ചെന്നൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.
എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്.

ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഹമ്മദാബാദിന് വേണ്ടി സായ് സുദര്‍ശന്‍ (31 പന്തില്‍ 37) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റ് നഷ്ടമായി. വൈകാതെ വൃദ്ധിമാന്‍ സാഹയും (21). തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഗുജറാത്തിന് ആയതുമില്ല.

സായിക്ക് പിന്നാലെ വിജയ് ശങ്കര്‍ (12), ഡേവിഡ് മില്ലര്‍ (21), അസ്മതുള്ള ഓമര്‍സായ് (11), രാഹുല്‍ തെവാട്ടിയ (6), റാഷിദ് ഖാന്‍ (1) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഉമേഷ് യാദവ് (10), സ്പെന്‍സര്‍ ജോണ്‍സണ്‍ (5) പുറത്താവാതെ നിന്നു.

ചെന്നൈയില്‍ ഗെയ്കവാദ് പൂജ്യത്തില്‍ നില്‍ക്കെ സ്ലിപ്പില്‍ നല്‍കിയ അവസരം സ്ലിപ്പില്‍ സായ് കിഷോര്‍ വിട്ടുകളയുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നീട് ഒന്നാം വിക്കറ്റില്‍ രചിന്‍ – ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. രചിന്‍ പവര്‍പ്ലേ നന്നായി മുതലാക്കി. ആറാം ഓവറില്‍ രചിന്‍ മടങ്ങി. റാഷിദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് രചിനെ പുറത്താക്കിയത്. 20 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രചിന്റെ ഇന്നിംഗ്‌സ്.
മൂന്നാമനായി കളിച്ച അജിന്‍ക്യ രഹാനെയ്ക്ക് (12) തിളങ്ങാനായില്ല.