ജാതി വിവേചനത്തിനെതിരെ സമരം ചെയ്തു ;ഐഎഫ്എഫ്കെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി പ്രതികാരം ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ  ; സംഭവം കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ

ജാതി വിവേചനത്തിനെതിരെ സമരം ചെയ്തു ;ഐഎഫ്എഫ്കെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി പ്രതികാരം ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ ; സംഭവം കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ

Spread the love

കോട്ടയം : ജാതി വിവേചനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളോട് പ്രതികാരവുമായി കോളേജ് അധികൃതർ. കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ആരോപണം ഉന്നയിച്ചത് . ഐഎഫ്എഫ്കെ കാണാനെത്തുന്ന വിദ്യാർത്ഥികൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ മുറി കോളേജ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ തിരുവനന്തപുരത്തെത്തിയ 52 വിദ്യാർത്ഥികളാണ് രാത്രിയിൽ പെരുവഴിയിൽ ആയത് . കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനെതിരെ സമരം നടത്തിയതിനെ തുടർന്നാണ് പ്രതികാര നടപടിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു . ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ കഴിഞ്ഞ നാല് ദിവസമായി സമരത്തിലായിരുന്നു വിദ്യാർത്ഥികൾ.

ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍ കുടുങ്ങിയ അവസ്ഥ നേരിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോട്ടയത്ത് എംജി സര്‍വ്വകലാശാലയിലെ ജാതി വിവേചന പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥിനി നടത്തിയ നിരാഹാരം ഏറെ ചര്‍ച്ചയായിരുന്നു. പരാതിക്ക് ഇടയാക്കിയ അധ്യാപകനെ സര്‍വ്വകലാശാലയ്ക്ക് മാറ്റേണ്ടി വന്നിരുന്നു. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെയാണ് സര്‍വ്വകലാശാല മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group