അയ്യപ്പനെ അവഹേളിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണം ;അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന സ്വരാജിന്റെ പ്രസംഗം പ്രചരണായുധമാക്കി യു.ഡി.എഫും ബി.ജെ.പിയും : യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ശബരിമല മുൻ മേൽശാന്തി ; തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ വിശ്വാസി വികാരം  നിർണ്ണായകമാകുമ്പോൾ

അയ്യപ്പനെ അവഹേളിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണം ;അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന സ്വരാജിന്റെ പ്രസംഗം പ്രചരണായുധമാക്കി യു.ഡി.എഫും ബി.ജെ.പിയും : യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ശബരിമല മുൻ മേൽശാന്തി ; തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ വിശ്വാസി വികാരം  നിർണ്ണായകമാകുമ്പോൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : തൃപ്പുണ്ണിത്തുറയിൽ വീണ്ടും കെ ബാബുഎം സ്വരാജ് മത്സരത്തിൽ നിർണ്ണായമാകുന്നത് വിശ്വാസികളുടെ വികാരം കൂടിയാണ്. കഴിഞ്ഞ തവണ ബാബുവിന്റെ പടയോട്ടം തടഞ്ഞ് സ്വരാജ് സീറ്റ് സ്വന്തമാക്കി. എന്നാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്നാണ് ബാബു പറയുന്നത്.

മണ്ഡലത്തിന്റെ ഹൈന്ദവ സ്വഭാവവും പരമാവധി മുതലാക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കം. ഇതിനായി ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പ്രസംഗം പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫും ബിജെപിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരിയാണ് നൽകിയത്. ഇവിടെ കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ ബാബുവിനെ ശബരിമല മേൽശാന്തി പിന്തുണയ്ക്കുന്നത് കോൺഗ്രസിന് കൂടുതൽ മുൻതൂക്കം നൽകുമെന്നാണ് സൂചന.

അയ്യപ്പനെ അവഹേളിച്ച എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് കെട്ടിവയ്ക്കുന്നതിനുള്ള തുക നൽകിയതെന്നും ശശിധരൻ നമ്പൂതിരി പറഞ്ഞു. സ്വരാജിന്റെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്നു ‘കുത്തിപ്പൊക്കി’ വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചാണ് സ്വരാജിനെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്.

യുഡിഎഫ് ഭരിച്ച തൃപ്പൂണിത്തുറ നഗരസഭയിൽ 2 ടേം ആയി പ്രതിപക്ഷം ബിജെപിയാണ്. ഭരണം എൽഡിഎഫിനും. 5 വർഷത്തെ വികസനനേട്ടം സ്വരാജിനു കൈമുതലായുണ്ട്. മണ്ഡലത്തിനു ചുറ്റുമായി ഉണ്ടായിരുന്ന 4 ടോൾ പിരിവുകൾ അവസാനിപ്പിച്ചതു മുതൽ ഒട്ടേറെ കാര്യങ്ങൾ.

തൃപ്പൂണിത്തുറ, മരട് നഗരസഭകളും കൊച്ചി കോർപറേഷന്റെ 8 ഡിവിഷനുകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ മരട് മാത്രമേ നിലവിൽ യുഡിഎഫ് ഭരണത്തിലുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലേക്കാൾ കൂടുതൽ സീറ്റ് നേടാനും ബിജെപിക്കു കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.