‘ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക; ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്’?; സിസ്റ്റര്‍ അനുപമയ്ക്ക് വേണ്ടി സമരപ്പന്തലില്‍ മുദ്രാവാക്യം വിളിച്ച ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്; ലതികയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കോട്ടിട്ട കറുത്ത കരങ്ങളോ?; ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയുടെ കോപം ഏറ്റുമാനൂരിലെ സീറ്റ് തെറിപ്പിച്ചു

‘ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക; ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്’?; സിസ്റ്റര്‍ അനുപമയ്ക്ക് വേണ്ടി സമരപ്പന്തലില്‍ മുദ്രാവാക്യം വിളിച്ച ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്; ലതികയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കോട്ടിട്ട കറുത്ത കരങ്ങളോ?; ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയുടെ കോപം ഏറ്റുമാനൂരിലെ സീറ്റ് തെറിപ്പിച്ചു

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക.. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്?..’ ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ മുദ്രാവാക്യം വിളികള്‍ അരമനയെ ഒന്നടങ്കം അസ്വസ്ഥമാക്കിയിരുന്നു.

അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ സിസ്റ്റര്‍ അനുപമയ്ക്ക് നീതി നിഷേധിക്കുകയാണെന്നും എന്തുകൊണ്ടാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആരാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ലതികാ സുഭാഷ് സമരവേദിയില്‍ സധൈര്യം ചോദിച്ചു. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കിലിനെതിരെ സൂക്ഷിച്ചും കണ്ടുമാണ് രാഷ്ട്രീയക്കാര്‍ പ്രതികരിച്ചത്. പരസ്യമായി ആരും സമരത്തിന് പിന്തുണ നല്‍കിയില്ല. ഇതിനൊരപവാദമായിരുന്നു ലതികാ സുഭാഷ്.

ബിഷപ്പിനെതിരെ ശബ്ദമുയര്‍ത്തിയതോടെ ലതികാ സുഭാഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാര്‍ തീരുമാനം എടുത്തു. ഇതോടെയാണ് ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ മുന്നില്‍ നിര്‍ത്തി സഭ ലതികാ സുഭാഷിനെ തള്ളിയത്. ഏറ്റുമാനുര്‍ സീറ്റ് കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് ജോസഫിന് കൈമാറേണ്ട സാഹചര്യമുണ്ടാക്കിയത് സഭകളുടെ ഇടപെടലായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ലതിക തല മുണ്ഡനം ചെയ്തത്. സഭ മുന്നില്‍ ഉള്ളത് കൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് പോലും ലതികാ സുഭാഷിന് വേണ്ടി വാദിക്കാനുള്ള കരുത്ത് ഇല്ലാതായിപ്പോയി. വൈപ്പിനിലും ഏറ്റുമാനൂരിലും സീറ്റിനായി ലതിക നടത്തിയ നീക്കമെല്ലാം അങ്ങനെ വെറുതെയായി.