കൂനൂരില്‍ പരിശോധന തുടരുന്നു; തകര്‍ന്ന ഹെലികോപ്റ്റർ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം ആരംഭിച്ചു

കൂനൂരില്‍ പരിശോധന തുടരുന്നു; തകര്‍ന്ന ഹെലികോപ്റ്റർ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം ആരംഭിച്ചു

സ്വന്തം ലേഖിക

കൂനൂര്‍: കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തില്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് പരിശോധന തുടരുന്നു.

ഹെലികോപ്റ്ററിൻ്റെ ചിറക് പോലുള്ള ഭാഗങ്ങള്‍ കയര്‍ ഉപയോഗിച്ച്‌ നീക്കാന്‍ ശ്രമം ആരംഭിച്ചു.
തകര്‍ന്ന ഭാഗങ്ങള്‍ ശേഖരിച്ചു ഹെലികോപ്റ്റര്‍ പുനര്‍നിര്‍മ്മിക്കാനാണ് സംയുക്ത സേനാ സംഘത്തിൻ്റെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും, തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്നും ഇവര്‍ മൊഴിയെടുത്തു.

ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയില്‍ സര്‍ക്കാരിന് നല്കിയേക്കും.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല് പേരുടെ കൂടി മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരണപ്പെട്ട എല്ലാവരേയും തിരിച്ചറിഞ്ഞു.

ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ വീട്ടുകാര്‍ക്ക് കൈമാറും. പരിശോധനകള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരും.