മുഖ്യമന്ത്രി ചാന്‍സിലറാവുകയാണ് പ്രശ്ന പരിഹാരം; തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല; സര്‍വകലാശാല വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍
സ്വന്തം ലേഖിക
ന്യൂഡൽഹി: സര്‍വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി ചാന്‍സിലറാവുകയാണ് പ്രശ്ന പരിഹാരമെന്ന നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ തയ്യാറാണ്.
തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നതവിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രം തീരുമാനം പുനഃപരിശോധിക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാട്.
ഒരു ഏറ്റുമുട്ടലിനില്ലെന്നും ഉറപ്പ് എങ്ങനെ നല്‍കണം എന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറയുന്നു.
സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയ നേതാക്കളുടെയും ഉന്നത സ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരുകാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി.
ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്‍റെ പോരായ്മയായിരുന്നു.
ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോഴാണ് പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്.
ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.