കപ്പൽ ജോയിയെ കൊലയ്ക്കു കൊടുത്ത ബി.ആർ ഷെട്ടി കൂടുതൽ കുരുക്കിലേയ്ക്ക: സാമ്പത്തിക ബാധ്യതകളിൽ ഷെട്ടി ഗ്രൂപ്പ് തകരുന്നു: ലോകത്തെ മിക്ക രാജ്യങ്ങളിലും ഷെട്ടിയ്ക്കു സാമ്പത്തിക ബാധ്യതയും കേസും

കപ്പൽ ജോയിയെ കൊലയ്ക്കു കൊടുത്ത ബി.ആർ ഷെട്ടി കൂടുതൽ കുരുക്കിലേയ്ക്ക: സാമ്പത്തിക ബാധ്യതകളിൽ ഷെട്ടി ഗ്രൂപ്പ് തകരുന്നു: ലോകത്തെ മിക്ക രാജ്യങ്ങളിലും ഷെട്ടിയ്ക്കു സാമ്പത്തിക ബാധ്യതയും കേസും

തേർഡ് ഐ ബ്യൂറോ

ന്യൂയോർക്ക്: മലയാളി വ്യവസായിയും ശതകോടീശ്വരനുമായ കപ്പൽ ജോലിയെ കൊലയ്ക്കു കൊടുത്ത ബി.ആർ ഷെട്ടി സാമ്പത്തിക ബാധ്യതയ്ക്കുള്ളിൽപ്പെട്ട് ഉഴറുന്നു. അമേരിക്ക അടക്കം വിവിധ രാജ്യങ്ങളിൽ സാമ്പത്തിക ബാധ്യതയും നിയമനടപടികളും നേരിടുകയാണ് ഷെട്ടി ഇപ്പോൾ. ഇതോടെ ശതകോടീശ്വരനായ ജോയിയുടെ മരണത്തിനു പിന്നിൽ ബി.ആർ ഷെട്ടിയുടെ സാമ്പത്തിക തകർച്ചയാണ് കാരണമെന്നു വ്യക്തമായ സൂചനകൾ ലബിച്ചിട്ടുണ്ട്.

യുഎഇയിലെ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവരുമ്പോൾ വലിയ പ്രതിസന്ധിയിലേക്കാണ് ഷെട്ടിയും സ്ഥാപനങ്ങളും നീങ്ങുന്നത്. അമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ള ഷെട്ടിക്ക് കുരുക്കായി യുകെയിലും അമേരിക്കയിലെയും കേസുകൾ ഉയർന്നിരിക്കയാാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി തട്ടിപ്പു നടത്തിയ എൻഎംസിയുടെ ഓഡിറ്റിങ് സ്ഥാപനത്തിന് എതിരെയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിട്ടീഷ് അക്കൗണ്ടിങ് റെഗുലേറ്ററാണ് എൻഎംസി ഹെൽത്തിന്റെ ഓഡിറ്ററായ ഇ വൈ(ഏർണസ്റ്റ് ആൻഡ് യംഗ്) ഗ്ലോബലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
എൻഎംസിയുടെ തട്ടിപ്പു വിവരങ്ങൾ മറച്ചു വെക്കാൻ ശ്രമം നടത്തിയെന്നാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം. ഈ വിവരങ്ങളിലാണ് കൂടുതൽ അന്വേഷണം നടക്കുക. എൻഎംസിക്ക് നാല് ബില്യൺ ഡോളറിന്റെ വായ്പ്പ ഉണ്ടെന്ന വിവരം മറച്ചുവെക്കാൻ ഓഡിറ്റിങ് സ്ഥാപനം കൂട്ടുനിന്നു എന്നാണ് ഇ വൈക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
സംഭവത്തിൽ എൻഎംസിയിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെയാണ് ലണ്ടനിൽ ഓഡിറ്റിങ് സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

അതേസമയം ബി ആർ ഷെട്ടിക്കും എൻഎംസിക്കും തിരിക്കടിയായി അമേരിക്കൻ നിയമ സ്ഥാപനം സാമ്പത്തിക തട്ടിപ്പു ആരോപണങ്ങളിൽ കേസ് ഫയൽ ചെയ്തു. നിരവധി കേസുകളാണ് എൻഎംസിക്കെതിരെ അമേരിക്കയിൽ ഉയർന്നിരിക്കുന്നത്. എൻഎംസിയുടെ ഇപ്പോഴത്തെ വമ്പൻ തകർച്ച മൂലമുണ്ടായ നിക്ഷേപകർക്കുണ്ടായ നഷ്ടം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് കേസുകൾ ഉയർന്നിരിക്കുന്നത്. ഓഹരി തട്ടിപ്പു കേസിലാണ് അമേരിക്കയിലെ നിക്ഷേപർ വിവിധ നിയമസ്ഥാപനങ്ങൾ വഴി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക കാര്യങ്ങളിലെ ആഭ്യനന്തര നിയന്ത്രണം നഷ്ടപ്പെട്ടതും വൻ ലോൺ ബാധ്യത വെളിപ്പെടുത്തത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളും ഓഹരി തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതോടെ ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് എൻഎംസി. റിച്ചാർഡ് ഫ്ളീമിങ്. മാരക്ക് ഫിർമിൻ, ബെൻ കെയിൻ്സ് എന്നിവരാണ് ഇപ്പോൾ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നത്. .

അതേസമയം യുഎഇ എക്സ്ചേഞ്ചുമായി ചേർന്നു പ്രവർത്തിക്കുന്ന ഫിനാബ്ലർ ഇതുവരെ വെളിപ്പെടുത്താതിരുന്ന ഒരു ബില്യൺ യുഎസ് ഡോളറിന്റെ ലോൺ ബാധ്യതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ഫിനാബ്ലർ സ്ഥാപകനും കോ ചെയർമാനുമായിരുന്നു ബി ആർ ഷെട്ടി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 150 ദശലക്ഷം ഇടപാടുകളിലൂടെ ഏകദേശം 115 ബില്യൺ ഡോളറാണ് ഫിനാബ്ലർ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ വിനിമയം നടത്തിയത്. 170 രാജ്യങ്ങളിലായി ആഗോള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, റീടെയ്‌ലർമാർ, മൊബൈൽ വാലെറ്റ് ദാതാക്കൾ, സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങി നൂറിലേറെ അധികൃത സ്ഥാപനങ്ങളുമായി ഫിനാബ്ലർ സഹകരിച്ചു പ്രവർത്തിച്ചിരുന്നു. 1.6 ബില്യൺ ഡോളറിന്റെ വിപണി മൂലധനം തിട്ടപ്പെടുത്തിയ ഫിനാബ്ലറിന്റെ കടബാധ്യതകൾ പുറത്തുവരുന്നത് നിക്ഷേപകരെ ഞെട്ടിക്കുന്നുണ്ട്.

അതേസമയം യുഎഇയിൽ 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഷെട്ടിക്കും സ്ഥാപനത്തിലും ഉള്ളത്. യുഎഇയിൽ നിന്നും അറസ്റ്റു ഭയന്നു നാട്ടിലേക്ക് മടങ്ങിയ ഷെട്ടിക്ക് ഇന്ത്യയിലും കൂരുക്കു വീണേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രവാസി വ്യവസായി ബി.ആർ.ഷെട്ടി 2 പ്രമുഖ ഇന്ത്യൻ ബാങ്കുകളിൽ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നു സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എത്രപണം ലോൺ എടുത്തിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടെങ്കിലും യുഎഇയിലെ പ്രതിസന്ധി ഈ ലോൺ ഇടപാടിനെയും ബാധിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.