ഭാരതും കാരിത്താസും പുഷ്പഗിരിയും കണ്ണു തുറന്നു കാണണം ഈ മാലാഖമാരെ; നഴ്‌സുമാർക്കു സർക്കാർ നിശ്ചയിച്ച കൂലി പോലും നൽകാത്ത ക്രൂരന്മാരായ ആശുപത്രി ഉടമകൾ ഇനിയെങ്കിലും കണ്ണു തുറക്കുക; ലോകം ഭയന്നു വിറച്ചു നിൽക്കുന്ന കോറോണക്കാലത്തും മരണത്തെ വെല്ലുവിളിച്ച് പണിയെടുക്കുന്ന  മാലാഖമാരെ..!

ഭാരതും കാരിത്താസും പുഷ്പഗിരിയും കണ്ണു തുറന്നു കാണണം ഈ മാലാഖമാരെ; നഴ്‌സുമാർക്കു സർക്കാർ നിശ്ചയിച്ച കൂലി പോലും നൽകാത്ത ക്രൂരന്മാരായ ആശുപത്രി ഉടമകൾ ഇനിയെങ്കിലും കണ്ണു തുറക്കുക; ലോകം ഭയന്നു വിറച്ചു നിൽക്കുന്ന കോറോണക്കാലത്തും മരണത്തെ വെല്ലുവിളിച്ച് പണിയെടുക്കുന്ന മാലാഖമാരെ..!

എ.കെ ശ്രീകുമാർ

കോട്ടയം: നിപ്പയുടെ കാലത്ത് സ്വന്തം ജീവൻ കൊടുത്തു കേരളത്തെ സംരക്ഷിച്ച ലിനിയുടെ പിന്മുറക്കാർ കേരളത്തിന്റെ മണ്ണിൽ ഇന്ന് ജീവൻ മരണ പോരാട്ടത്തിലാണ്. മറ്റെല്ലാ വിഭാഗക്കാരും സ്വന്തം ജീവൻ വാരിപ്പിടിച്ച് മരണത്തെ ഭയന്നോടുമ്പോൾ, മരണത്തെപ്പോലും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിട്ട് മുന്നിൽ നിന്നു പോരാടുകയാണ് ഒരു കൂട്ടം വെള്ളക്കുപ്പായക്കാർ.  എല്ലാ ആശുപത്രികളിലും കൊറോണ പ്രതിരോധത്തിൽ മുന്നിലുണ്ട് ഈ ശുഭ്രവസ്ത്രധാരികൾ – നഴ്‌സുമാർ..!

രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ മണ്ണിലെ പുതുയുഗപ്പിറവിയ്ക്കു കാവലായവരാണ് ഇവർ. നിപ്പയെന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത കരളുറപ്പായിരുന്നു കോഴിക്കോടെ ഒരു പറ്റം നഴ്‌സുമാരിൽ കണ്ടത്. തങ്ങളുടെ പ്രിയ സഹപ്രവർത്തകയായ ലിനി മരണത്തെ പുൽകിയപ്പോഴും, ദുഖം ഉള്ളിലൊതുക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിറ്റു കണ്ണീർ വാർക്കാതെ ആശുപത്രിയിലെ ഐസിയുവുകളിൽ രോഗികളുടെ മുന്നിൽ സാന്ത്വന സ്പർശമായി ഉയരുകയായിരുന്നു അവർ.

മലയാളത്തിന്റെ മണ്ണിൽ എന്നും രണ്ടാം കിട ജോലിയായിരുന്നു നഴ്‌സിംങ്. ബംഗളൂരുവിലും കർണ്ണാടകയിലും പോയി ലക്ഷങ്ങൾ മുടക്കി പഠിച്ചു വരുന്ന നഴ്‌സുമാർക്കു ഇവിടെ യാതൊരു വിലയും സമൂഹം കൽപ്പിച്ചു നൽകിയിരുന്നില്ല. നഴ്‌സിംങ് താങ്ക് ലസ് ജോബായി മാത്രമാണ് മലയാളി സമൂഹം കണ്ടിരുന്നത്. നഴ്‌സിംങ് പഠിച്ചു വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളം നേടുന്ന നഴ്‌സുമാരെ, നാട്ടിലെ ഏതെങ്കിലും തല്ലിപ്പൊളികളെ കൊണ്ടു കെട്ടിച്ചു നന്നാക്കുക എന്നതുമാത്രമായിരുന്നു പലരുടെയും ലക്ഷ്യം. വീടിനും നാടിനും നഴ്‌സുമാർ വെറും പണ സമ്പാദനയന്ത്രം മാത്രമായിരുന്നു എന്നും.

പക്ഷേ, നിപ്പകാലത്തു നിന്നും കൊറോണക്കാലത്തേയ്ക്കു എത്തിയപ്പോഴാണ് സാമൂഹ്യ പ്രതിബന്ധതയുടെ കാര്യത്തിൽ കേരളത്തിലെ നഴ്‌സുമാർ ഒന്നാം നമ്പർ തന്നെയാണെന്നു വ്യക്തമായത്. ലോകം മുഴുവൻ ഭയന്നു വിറച്ച കൊറോണക്കാലത്ത് ഓരോ രോഗിയ്ക്കും സാന്ത്വനമായി, പുഞ്ചിരിക്കുന്ന മുഖവുമായി അവർ എന്നും നമ്മുടെ ആശുപത്രികൾക്കു മുന്നിലുണ്ട്. ജീവൻ മരണ പോരാട്ടത്തിനിടയിൽ കോട്ടയം മെഡിക്കൽ കോളേജിലടക്കം  നിരവധി നേഴ്സുമാർക്കാണ് കോവിഡ് 19പിടിപെട്ടത്.

സർക്കാരും, സ്വകാര്യ ആശുപത്രി മാനേജുമെന്റുകളും ചേർന്ന് അർഹിക്കുന്ന ശമ്പളം പോലും നിഷേധിച്ചെങ്കിലും സ്വകാര്യ ആശുപത്രികളെ നഴ്‌സുമാർ  കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ എന്നും മുന്നിൽ തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ച് കൊറോണാ ചികിൽസ നടത്തിയില്ലങ്കിലും, അവിടുത്തെ നേഴ്സുമാർ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. അതെ അഭിമാനത്തോടെ മലയാളികൾക്കു പറയാം.. നഴ്‌സുമാരാണ് ഞങ്ങളുടെ മാലാഖമാർ…!