ഇന്ധനവില വർദ്ധനവ് ദുരന്തമായി മാറുന്നു : ജോഷി ഫിലിപ്പ്

ഇന്ധനവില വർദ്ധനവ് ദുരന്തമായി മാറുന്നു : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : ദിവസേനയുള്ള പെട്രോൾ , ഡീസൽ , പാചക വാതക വില വർദ്ധനവ് രാജ്യത്ത് ദുരന്തമായി മാറുകയാണന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് .
ഇക്കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ മാപ്പർഹിക്കാത്ത നിസ്സംഗതയാണ് കാണി ക്കുന്നത് .മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേത്രുത്വത്തിൽ ജില്ലയിൽ 83 കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരത്തിൻെ ജില്ലാതല ഉദ്ഘാടനം മണിപ്പുഴയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

നാട്ടകം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ജോൺ ചാണ്ടി അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് , ഡി സി സി ഭാരവാഹികളായ മോഹൻ കെ നായർ , യൂജിൻ തോമസ്സ് , എം പി സന്തോഷ് കുമാർ ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ് .രാജീവ് , കോൺഗ്രസ്സ് ബ്ലോക്ക് നിരീക്ഷകൻ എൻ എസ്സ് ഹരിശ്ചന്ദ്രൻ , കൊല്ലാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സിബി ജോൺ കൈതയിൽ , പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മൻ ,ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് , യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി , മുനിപ്പൽ കൗൺസിലർ ഷീന ബിനു , ബീന ജയൻ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group