ജോസ്‌കോ പറ്റിച്ചെടുക്കുന്നത് കോടികൾ; നഷ്ടമാകുന്നത് സാധാരണ ജനത്തിന് കിട്ടേണ്ടതും, നാട് വികസനത്തിനുമായി ഉപയോഗിക്കേണ്ട തുക ; പണമില്ലാതെ ദാരിദ്ര്യത്തിലായിട്ടും  ജോസ്‌കോയുടെ വെട്ടിപ്പിന് മുന്നിൽ ഓഛാനിച്ച് നിന്ന് കോട്ടയം നഗരസഭ

ജോസ്‌കോ പറ്റിച്ചെടുക്കുന്നത് കോടികൾ; നഷ്ടമാകുന്നത് സാധാരണ ജനത്തിന് കിട്ടേണ്ടതും, നാട് വികസനത്തിനുമായി ഉപയോഗിക്കേണ്ട തുക ; പണമില്ലാതെ ദാരിദ്ര്യത്തിലായിട്ടും ജോസ്‌കോയുടെ വെട്ടിപ്പിന് മുന്നിൽ ഓഛാനിച്ച് നിന്ന് കോട്ടയം നഗരസഭ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം:  നഗരസഭയെ പറ്റിച്ചും, കോട്ടയത്തെ നാട്ടുകാർക്ക് ലഭിക്കേണ്ട വികസനത്തെ ഇല്ലാതാക്കിയും   ജോസ്‌കോ ജുവലറി എന്ന  വമ്പൻ, ,,കോടികൾ വെട്ടിച്ചെടുക്കാൻ തുടങ്ങിയത് കാൽനൂറ്റാണ്ട് അടുത്താകുന്നു. സ്വന്തം നിലയിൽ വരുമാനം കണ്ടെത്താൻ പാടുപെടുന്ന കോട്ടയം നഗരസഭയുടെ മൂക്കിനു ചുവട്ടിൽ ഏഴ് നില ഫൗണ്ടേഷനിലുള്ള കെട്ടിടം ജോസ്‌കോ എന്ന വമ്പൻ തട്ടിയെടുത്ത് സ്വന്തം താല്പര്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുകാണ്.

നഗരമധ്യത്തിൽ കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് കെട്ടിടം ചുരുങ്ങിയ വാടകയിൽ ജോസ്കോ ജുവലറി ഗ്രൂപ്പ് കൈവശം വയ്ക്കാൻ തുടങ്ങിയിട്ട്  വർഷങ്ങായി. കോട്ടയം നഗരത്തിലെ മറ്റു പല കെട്ടിടങ്ങളും പത്തിരട്ടി വാടകയ്ക്കു നഗരസഭ തന്നെ നൽകിയിരിക്കുമ്പോഴാണ്, ജോസ്‌കോ ഗ്രൂപ്പിനു വേണ്ടി തുച്ഛമായ നിരക്കിൽ നഗരമധ്യത്തിൽ, നഗരഹൃദയത്തിൽ തന്നെയുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് സ്ക്വയർ ഫീറ്റ് വെറും 20 രൂപയ്ക്ക് തീറെഴുതിയത്. അതായത് 10472 സ്ക്വയർ ഫീറ്റ് സ്ഥലം രണ്ടു ലക്ഷത്തിലധികം രൂപയ്ക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിവർഷം ഒരു കോടി രൂപയ്ക്കു മുകളിലാണ് ഈ കെട്ടിടത്തിന്റെ വാടക ഇനത്തിൽ മാത്രം നഗരസഭയ്ക്കു നഷ്ടമാകുന്നത്. ഇത് കൂടാതെയാണ് രണ്ടു തവണ നഗരസഭ ബജറ്റിൽ പണം വകയിരുത്തിയിട്ടും രാജീവ് ഗാന്ധി കോംപ്ലക്‌സ് കെട്ടിടത്തിന്റെ മുകൾ നിലയിലേയ്ക്കു  ഇനിയും നിർമ്മാണം നടത്താൻ സാധിച്ചിട്ടില്ല. ഏഴ് നിലയുടെ ഫൗണ്ടേഷനുള്ള വൻ ഷോപ്പിംങ് കോംപ്ലക്‌സ് ആണ് നഗരസഭ മുൻപ് ഭരിച്ച ചില ഭരണാധികാരികൾ ജോസ്‌കോയ്ക്കു മാത്രമായി തീറെഴുതി നൽകിയിരിക്കുന്നത്.

തിരുനക്കര ക്ഷേത്രത്തിലെ ഉത്സവം നടത്താനും, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ നോക്കാനും ഇപ്പോഴും ചില മഹാന്മാരായ മുൻ നഗരസഭാ ജനപ്രതിനിധികൾ ഈ ജുവലറി ഗ്രൂപ്പിന്റെ പോക്കറ്റിൽ നിന്നും പണം വാങ്ങിയെടുക്കുന്നുണ്ട്. ഈ ഉദ്ദിഷ്ഠ കാര്യത്തിന്റെ ഉപകാര സ്മരണ എന്ന പോലെയാണ് ഇപ്പോഴും രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ മുകളിലേയ്ക്കു ഇപ്പോഴും നില ഉയരാത്തതും, കോടികൾ ജോസ്‌കോ ഗ്രൂപ്പ് സാധാരണക്കാരനെ വെട്ടിച്ച് പുട്ടടിക്കുന്നതും.

കോട്ടയം നഗരസഭയുടെ കെട്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന വാടക തുകയാണ് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ഈ വകുപ്പിൽ നോക്കിയാൽ കോട്ടയം നഗരസഭ പരിധിയിലുള്ള കെട്ടിടങ്ങളിൽ നിന്നും മൊത്തത്തിൽ പിരിച്ചെടുക്കുന്ന തുകയുടെ പകുതിയിലധികം ജോസ്‌കോ ഗ്രൂപ്പ് മാത്രം വെട്ടിക്കുന്നുണ്ട്. കോട്ടയത്തെ റോഡ് പണിയുന്നതിനും, പാലം പണിയുന്നതിനും, പാവങ്ങൾക്ക് വീട് പണിയുന്നതിനും, സാധാരണക്കാർക്ക് സഹായം നൽകുന്നതിനുമായി ഉപയോഗിക്കേണ്ട തുകയാണ് ഇത്തരത്തിൽ ജോസ്‌കോ ജുവലറി ഗ്രൂപ്പ് വെട്ടിച്ചുമാറ്റുന്നത്.

ജോസ്‌കോയുടെ വെട്ടിപ്പിനും തട്ടിപ്പിനും കൂട്ടു നിൽക്കുന്നതിനു ജില്ലയിലെ എല്ലാ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടാണ്. ജോസ്‌കോയ്ക്കു ഒരു പ്രശ്‌നം ഉണ്ടായാൽ എല്ലാവരും ഒപ്പമുണ്ട്. പക്ഷേ, സാധാരണക്കാരന്റെ നികുതിവെട്ടിച്ച് ജോസ്‌കോ പുട്ടടിയ്ക്കുന്നത് കണ്ടിട്ടും സാധാരണക്കാരന്റെ പ്രശ്‌നത്തിൽ ഇടപെടാൻ ആരുമില്ല താനും.

ജോസ്കോ ഗ്രൂപ്പ് ഇത്തരത്തിൽ നഗരസഭയ്ക്ക് നഷ്ടം വരുത്തിയ കോടിക്കണക്കിന് രൂപ ഉത്തരവാദികളിൽ നിന്ന് തിരികെ പിടിക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഏ.കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചിട്ടുണ്ട്.