ജീവിതത്തിലേക്ക് പുതിയ  അതിഥി കൂടി എത്തുന്നു : സന്തോഷം പങ്കുവെച്ച് വിരാട് കോഹ്‌ലിയും അനുഷ്‌കയും

ജീവിതത്തിലേക്ക് പുതിയ  അതിഥി കൂടി എത്തുന്നു : സന്തോഷം പങ്കുവെച്ച് വിരാട് കോഹ്‌ലിയും അനുഷ്‌കയും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ചൊരു വിവാഹമായിരുന്നു ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും. ഇപ്പോഴിതാ   ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്ന കാര്യം പങ്കുവെച്ചു താരങ്ങൾ എത്തിയിരിക്കുകയാണ്.

അനുഷ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുതിയ വിശേഷം  ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്നാണ് അനുഷ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇതേ ചിത്രം കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തിരക്കുകള്‍ക്കിടയിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് കോഹ്ലിയും അനുഷ്കയും. ഓരോ ചെറിയ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

പുതിയ വിശേഷം അറിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തി. ട്വിറ്ററില്‍ ഇതിനകം #Virushka ട്രെന്റിങ്ങാണ്.

ഏറെക്കാലത്തെ പ്രണയത്തിന്  ശേഷം 2017 ലാണ് അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്.

ഷാരൂഖ് നായകനായ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. അതിന് ശേഷം നിര്‍മാതാവെന്ന നിലയിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ അനുഷ്‌ക.