ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥികൾ ; കൈരളി ടി.വി എം.ഡിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ; യു.ഡി.എഫ് സ്ഥാനാർത്ഥിയായി അബ്ദുൾ വഹാബ്

ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥികൾ ; കൈരളി ടി.വി എം.ഡിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ; യു.ഡി.എഫ് സ്ഥാനാർത്ഥിയായി അബ്ദുൾ വഹാബ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർത്ഥികൾ. കൈരളി ടിവിയുടെ എംഡിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ്.

മൂന്ന് സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബും നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. മൂന്ന് പേർ മാത്രമേ പത്രിക നൽകാൻ സാധ്യതയുള്ളൂ.

സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി.ശിവദാസൻ. ഇപി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പേരുകളും ചർച്ചകളിലുണ്ടായിരുന്നു. എന്നാൽ ബ്രിട്ടാസിനും ശിവദാസനും വേണ്ടിയാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്.

ഇതോടെ രാജ്യസഭാ സീറ്റിൽ പുതിയ മുഖങ്ങൾ  എത്തുമെന്ന്  ഉറപ്പാണ്. രണ്ടു പേരും കണ്ണൂർ ജില്ലക്കാരാണെന്നതാണ് വസ്തുത. ഡോ.വി.ശിവദാസൻ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ജോൺ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.

മൂന്നാമത്തെ സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്താൻ ഇടതുമുന്നണി ആഗ്രഹിക്കുന്നില്ല.രണ്ടുസീറ്റുകളും സിപിഎം എടുക്കുന്നതിനോട് ഇടതുമുന്നണിയിൽ ഭിന്നാഭിപ്രായങ്ങളുണ്ടാകാൻ സാധ്യതയില്ല.