ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും സി.പി.എം രാജ്യസഭാ സ്ഥാനാർത്ഥികൾ ; കൈരളി ടി.വി എം.ഡിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ; യു.ഡി.എഫ് സ്ഥാനാർത്ഥിയായി അബ്ദുൾ വഹാബ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർത്ഥികൾ. കൈരളി ടിവിയുടെ എംഡിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ്. മൂന്ന് സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒരു രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബും നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. മൂന്ന് പേർ മാത്രമേ പത്രിക നൽകാൻ സാധ്യതയുള്ളൂ. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി.ശിവദാസൻ. ഇപി ജയരാജൻ, തോമസ് […]