വഴക്ക് മൂത്തപ്പോൾ ഭർത്താവുമായി പിണങ്ങിയ ഭാര്യ എടുത്തുചാടിയത് 22 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് ; ഭാര്യക്ക് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടിയപ്പോൾ നിലവിളിച്ച് കുട്ടികൾ : ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയും കിണറ്റിലേക്ക്  ചാടി ; വെള്ളമില്ലാത്ത കിണറ്റിൽ  ചാടിയ മൂന്നുപേർക്കും ഒടിവും ചതവും : മൂവരേയും പുറത്തെത്തിച്ചത് അഗ്നിരക്ഷാസേന

സ്വന്തം ലേഖകൻ

കണ്ണുർ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടി. പിന്നാലെ ഭർത്താവും അതേ കിണറ്റിലെക്ക് എടുത്തു ചാടി.

ഇവരുവരും കിണറ്റിലേക്ക് ചാടിയപ്പോൾ കുട്ടികളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയും ഇടംവലം നോക്കാതെ രക്ഷാ പ്രവർത്തനത്തിനായി കിണറിൽ ചാടി. എന്നാൽ മൂവരും എടുത്തു ചാടിയത് വേനൽക്കാലമായതിനാൽ വെള്ളം കുറവായ കിണറ്റിലേക്കായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയുടെ ആഘാതത്തിലും അയൽവാസിയായ യുവാവ് ദേഹത്ത് വീണതിനാലും ദമ്പതികൾക്ക് ഗുരുതരമായി പരക്കേറ്റിട്ടുണ്ട്. ഇരുവരെയും രക്ഷിക്കാനായി സാഹസികത കാണിച്ച അയൽവാസിയായ യുവാവിന്റെ കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വേനൽ കാലമായതിനാൽ മുട്ടോളം വെള്ളം മാത്രമേ കിണറ്റിലുണ്ടായിരുന്നുള്ളൂ. കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.ഒടുവിൽ മൂന്നുപേരെയും വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നെത്തിയഅഗ്‌നിരക്ഷാസേനയാണ് മൂവരെയും പുറത്തെത്തിച്ചത്.

ഇരിട്ടി ഹാജി റോഡിലാണ് സംഭവം. ഇരിട്ടിയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി അസി.സ്റ്റേഷൻ ഓഫീസർ ടി.മോഹനന്റെ നിർദ്ദേശപ്രകാരം സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ കിണറിൽ ഇറങ്ങി റോപ്പ് തൊട്ടിൽ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുത്തു.

ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ അനീഷ് ആർ, സഫീർ പൊയിലൻ, ഷാനിഫ് എ.സി, ജോർജ് തോമസ്, ഹോം ഗാർഡുമാരായ വിനോയി, ബെന്നി സേവ്യർ തുടങ്ങിയവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. മുഴക്കുന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു