ഉടുതുണിയില്ലാതെയെത്തി മോഷണം : ജൂവല്ലറിയുടെ ചുമർ കുത്തിത്തുറന്ന് യുവാവ് മോഷ്ടിച്ചത് അരലക്ഷത്തോളം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങൾ ; തെളിവ് നശിപ്പിക്കാൻ സിസിടിവി ക്യാമറകളും നശിപ്പിച്ചു

ഉടുതുണിയില്ലാതെയെത്തി മോഷണം : ജൂവല്ലറിയുടെ ചുമർ കുത്തിത്തുറന്ന് യുവാവ് മോഷ്ടിച്ചത് അരലക്ഷത്തോളം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങൾ ; തെളിവ് നശിപ്പിക്കാൻ സിസിടിവി ക്യാമറകളും നശിപ്പിച്ചു

സ്വന്തം ലേഖകൻ

കുറ്റിയാടി: കക്കട്ടിൽ ടൗണിൽ ഉടുതുണിയില്ലാതെ എത്തി മോഷണം. കൈവേലി റോഡ് ജംഗ്ഷനിലെ ജൂവലറിയുടെ ചുമർ കുത്തിത്തുരന്ന് അരലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങളാണ് മോഷ്ടിച്ചത്. എ.ആർ ജൂവലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് പ്രദർശനത്തിനായി അലമാരയിൽ സൂക്ഷിച്ച പതിനഞ്ച് പാദസരങ്ങൾ മോഷ്ടിച്ചത്.

ഇവിടുത്ത സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ നഷ്ടപ്പെട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 1.15 നാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിപ്പോൾ വ്യക്തമായിട്ടുണ്ട്. തലമറച്ച് എത്തിയ യുവാവ് ആദ്യം ജൂവലറിയൂടെ മുൻഭാഗത്തുണ്ടായിരുന്ന രണ്ട് സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചു. തുടർന്ന് പിൻഭാഗത്തെ ക്യാമറയും നശിപ്പിച്ചു. സിസിടിവി ക്യാമറകളുടെ കേബിൾ മുറിച്ച് ഇളക്കിമാറ്റിയ നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുവല്ലറിയുടെ അകത്തു കടന്ന മോഷ്ടാവ് ഉള്ളിൽ എന്തോ പൊടി വിതറുന്നതായി സിസി ടി.വി ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. പിന്നീട് അകത്തെ കാമറയും തകർത്തതിനാൽ പിന്നീടുള്ള കാര്യങ്ങൾ വ്യക്തമല്ല.

ഇരുപതിനടുത്ത് പ്രായമുള്ള വെളുത്ത നിറമുള്ള യുവാവ് പൂർണ നഗ്‌നനായാണ് അകത്തു കയറിയതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നതായി ഉടമ മന്നികണ്ടിയിൽ രാജൻ പറഞ്ഞു. ചുമരിൽ തുരന്ന ഭാഗത്തെ ഷോക്കേഴ്‌സിൽ നിന്ന് പാദസരങ്ങൾ എടുത്ത് ഇളക്കി താഴെയിട്ട ശേഷം അതിന്റെ വിടവിലൂടെയാണ് അകത്ത് കടന്നത്. കുറെ പാദസരങ്ങൾ നിലത്ത് വീണ നിലയിലും ഉണ്ടാിരുന്നു.

യുവാവ് ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നുണ്ട്. അതിനാൽ, സഹായിയായി മറ്റൊരാൾ കൂടിയുണ്ടെന്ന് കരുതുന്നതായി ഉടമ രാജൻ പറഞ്ഞു. നാദാപുരം ഡിവൈ.എസ്പി കെ.കെ. സജീവ്, എ.എസ്പി രാജ്പ്രസാദ്, കുറ്റിയാടി എസ്‌.െഎ പി. റഫീഖ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.