സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ബജറ്റ്; കോട്ടയം കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു;വീഡിയോ കാണാം

സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ബജറ്റ്; കോട്ടയം കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു;വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ പിന്മാറിയത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ജനങ്ങളുടെ മേൽ അമിതഭാരം ചുമത്തിയുള്ള സംസ്ഥാന ബജറ്റിലെ നികുതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധർണ്ണ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അദ്ധ്യക്ഷനായിരുന്നു. വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.