video
play-sharp-fill

ക്യാമറയെ വെട്ടിച്ച്‌ കുതിച്ചുപായുന്ന അമിതവേഗക്കാരെ പൂട്ടാനൊരുങ്ങി ​ഗതാ​ഗത വകുപ്പ്; വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാൻ ജിയോ ഫെൻസിംഗ് സിസ്റ്റം നടപ്പിലാക്കും; വാഹനങ്ങളില്‍ പ്രത്യേക ബാർകോഡ് പതിപ്പിക്കും; അമിത വേഗതക്കാർക്കെതിരെ ശക്തമായ നടപടി

Spread the love

തിരുവനന്തപുരം: ക്യാമറയെ വെട്ടിച്ച്‌ കുതിച്ചുപായുന്ന അമിതവേഗക്കാരെ പൂട്ടാനൊരുങ്ങി ​ഗതാ​ഗത വകുപ്പ്. വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാൻ ജിയോ ഫെൻസിംഗ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌ കുമാർ. വാഹനങ്ങളില്‍ പ്രത്യേക ബാർകോഡ് പതിപ്പിക്കും. ‌ഈ വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജിയോ ഫെൻസിംഗ് കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ചാണ് വേഗത കണക്കാക്കുന്നത്.

അമിത വേഗതക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. കെഎല്‍ഐബിഎഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. നിയമലംഘനങ്ങളില്‍ ഓരോന്നിനും ലൈസൻസില്‍ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ട്.

ബ്ലാക്ക് പഞ്ചുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലാകുമ്പോള്‍ ലൈസൻസ് സ്വയമേവ റദ്ദാകുമെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് റദ്ദായാല്‍ അത് തിരികെ ലഭിക്കാനുള്ള നടപടികള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. റോഡ് കൈയേറിയുള്ള കച്ചവടങ്ങള്‍, റോഡുവക്കിലെ പാർക്കിംഗ് എന്നിവ കർശനമായി തടയുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെയായി സംസ്ഥാനത്ത് അപകടങ്ങള്‍ കൂടിവരികയാണ്. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധക്കുറവുമാണ് കൂടുതല്‍ അപടങ്ങള്‍ക്കും ഇടയാകുന്നത്. ഇതിനൊപ്പം ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.