കീറിയ ജീന്‍സ് സ്ത്രീകളും പെണ്‍കുട്ടികളും ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; മുട്ടും തുടയും കാണുന്ന കാക്കി കളസത്തേക്കാള്‍ ഭേദമെന്ന് സോഷ്യല്‍ മീഡിയ; ബിജെപി നേതാക്കളുടെ പഴയ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് പ്രതിഷേധവുമായി പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സ്ത്രീകളും പെണ്‍കുട്ടികളും കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് നടത്തിയ പ്രസ്താവനയില്‍ സമൂഹമാധ്യമങ്ങളിലാകെ വന്‍ പ്രതിഷേധം ആളിക്കത്തുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഡെറാഡൂണിലെ ഒരു ശില്‍പശാലയില്‍ പങ്കെടുക്കവെയായിരുന്നു തീരഥ് സിംഗ് റാവത്തിന്റെ അഭിപ്രായപ്രകടനം. സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ കീറിയ ജീന്‍സണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടാക്കിയെന്നും കീറലുളള ജീന്‍സിട്ട സ്ത്രീകള്‍ക്ക് വീട്ടിലുളള കുട്ടികള്‍ക്ക് മാതൃകയാക്കാനും നല്ല സന്ദേശം പകരാനും സാധിക്കില്ലെന്നുമായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
ഈ വിവാദ പ്രസതാവനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. ബിജെപി നേതാക്കള്‍ ആര്‍.എസ്.എസിന്റെ പഴയ യൂണിഫോമിലുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്കയുടെ പ്രതിഷേധം. ‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മോഹന്‍ഭഗവതും, നിതിന്‍ ഗഡ്കരിയും ആര്‍എസ്എസിന്റെ പഴയ യൂണിഫോം വെളള ഷര്‍ട്ടും കാക്കി ട്രൗസറും ധരിച്ച ചിത്രങ്ങളാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group