ലയനത്തിലും ജോസഫിന് പണി കിട്ടും: തോമസിൽ ലയിച്ചാലും ചിഹ്നം കിട്ടില്ല: പഞ്ചായത്തംഗങ്ങളും കൈവിട്ട് പോകും

ലയനത്തിലും ജോസഫിന് പണി കിട്ടും: തോമസിൽ ലയിച്ചാലും ചിഹ്നം കിട്ടില്ല: പഞ്ചായത്തംഗങ്ങളും കൈവിട്ട് പോകും

സ്വന്തം ലേഖകൻ

കോട്ടയം: ഒറ്റ രാത്രികൊണ്ട് കേരള കോൺഗ്രസ് പി.സി തോമസിൽ ലയിച്ചില്ലാതായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പഞ്ചായത്തംഗങ്ങളെയും നഷ്ടമാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടാതെ ഒറ്റ രാത്രികൊണ്ട്, സൈക്കിൾ ചിഹ്നം സ്വന്തമാക്കാൻ വേണ്ടിയാണ് പി.ജെ ജോസഫ് പി.സി തോമസിനെ ഒപ്പം കൂട്ടിയത്. പി.സി തോമസിന്റെ പാർട്ടിയെ പി.ജെ ജോസഫ് വിഴുങ്ങുക കൂടി ചെയ്തത് ഈ ഉദ്യേശ്യം ലക്ഷ്യം വച്ചാണ്. എന്നാൽ, ഇത് ജോസഫ് വിഭാഗത്തിന് തിരിച്ചടിയാകുമെന്നാണ് ലഭിക്കുന്ന സൂചന.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെ ലേബലുണ്ടായിരുന്നില്ല. ഇവരുടെ സ്ഥാനാർത്ഥികളെല്ലാം മത്സരിച്ചത് സ്വതന്ത്ര ചിഹ്നങ്ങളിലായിരുന്നു. ഈ സ്ഥാനാർത്ഥികൾക്കെല്ലാം പുതിയ ലയനം തിരിച്ചടിയാകുമെന്നാണ് ലഭിക്കുന്ന സൂചന. ഒരു പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിനു ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗത്തിൽ ലയിച്ച ജോസഫ് വിഭാഗം ഈ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു പാർട്ടിയിൽ ലയിക്കാനെത്തുന്ന പാർട്ടി അതിന്റെ കമ്മിറ്റികൾ എല്ലാം പിരിച്ചു വിടണം. ഇത്തരത്തിൽ കമ്മിറ്റികൾ പിരിച്ചു വിട്ട ശേഷം മാത്രമേ മറ്റൊരു പാർട്ടിയിൽ ലയിക്കാനാവൂ. ഇത് കൂടാതെ നേരത്തെ ആ പാർട്ടിയിൽ വ്യക്തികൾ വഹിച്ചിരുന്ന സ്ഥാനങ്ങളൊന്നും നിലനിൽക്കുന്നതുമല്ല. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പി.സി തോമസിന്റെ പാർട്ടിയിൽ ലയിച്ചിരിക്കുന്നത്.

ഈ ഇരുപാർട്ടികളുടെയും ലയനം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കണമെങ്കിൽ ഇനിയും കടമ്പകൾ ഏറെ കടക്കേണ്ടി വരും. തിരഞ്ഞെടുപ്പിന് ചിഹ്നം അനുവദിച്ചു കിട്ടുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ കടമ്പകളെല്ലാം കേരള കോൺഗ്രസെന്ന പുതിയ പാർട്ടിയ്ക്ക് തീർക്കാനാവുമോ എന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ ഈ കടമ്പകളെല്ലാം കടന്നെങ്കിൽ മാത്രമേ കേരള കോൺഗ്രസന്നെ പുതിയ പാർട്ടിയ്ക്ക് സൈക്കിൾ ച്ിഹന്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ സാധിക്കൂ.

എന്നാൽ, ഇതിനിടെ കേരള കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ പുതിയ ലയനത്തെച്ചൊല്ലി മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. നേരത്തെ ജോസ് കെ.മാണിയ്‌ക്കൊപ്പം നിന്ന ഒരു വിഭാഗത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ പരിഗണിച്ചിരുന്നില്ല. ഇത് ഒരു പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി ഒറ്റ രാത്രികൊണ്ട് കേരള കോൺഗ്രസുകൾ തമ്മിൽ ലയിച്ചത്. ഇത് ജോസഫ് വിഭാഗത്തിൽ നിലവിലുള്ള ജോസ് വിഭാഗത്തിൽ മുൻപുണ്ടായിരുന്ന നേതാക്കളോട് ആലോചിക്കാതെയാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതും ഇരു പാർട്ടികളിലും പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിട്ടുണ്ട്.