play-sharp-fill
ആനപ്രേമികളെ ആവേശത്തിലാക്കി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ​ഗജരാജസം​ഗമം ഇന്ന്

ആനപ്രേമികളെ ആവേശത്തിലാക്കി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ​ഗജരാജസം​ഗമം ഇന്ന്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം ഇന്ന് ഗജരാജാക്കന്മാരുടെ സംഗമവേദിയായി മാറും. ആനപ്രേമികള്‍ ആവേശത്തില്‍.


പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വിവിധ കരകളില്‍ നിന്നുള്ള കാവടി കുംഭകുട ഘോഷയാത്രകള്‍ക്ക് അകമ്പടിയായിട്ടാണ് കരിവീരന്മാര്‍ ക്ഷേത്രത്തില്‍ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ഗജമേളയില്‍ തലയെടുപ്പില്‍ ഒന്നാമതെത്തുന്ന ഗജരാജന്‍ ദേവിയുടെ തിടമ്ബേറ്റും. പുതുപ്പള്ളി കേശവന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍, ചീരോത്ത് രാജീവ്, ചിറക്കര ശ്രീറാം, തടത്താവിള രാജശേഖരന്‍, ആനയടി അപ്പു, ചൈത്രം അച്ചു, കല്ലൂര്‍താഴെ ശിവസുന്ദര്‍, കൊല്ലം പഞ്ചമത്തില്‍ ദ്രോണ, പെരിങ്ങിലിപ്പുറം അപ്പു, ചെമ്മരപ്പള്ളി ഗംഗാധരന്‍, ചെമ്മരപ്പള്ളി മാണിക്യം, വിഷ്ണുലോകം രാജസേനന്‍, കരുവന്തല ഗണപതി തുടങ്ങിയ ഗജരാജാക്കന്മാര്‍ ഗജമേളയില്‍ പങ്കെടുക്കും.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം വകയായി രാവിലെ 11.30 മുതല്‍ അന്നദാനം ആരംഭിക്കും. രാവിലെ 7.30ന് ശ്രീബലി, 8.30ന് കാവടി പുറപ്പാട്, പത്തിന് കുംഭകുടം എഴുന്നള്ളിപ്പ്, നാലിന് ഗജമേള, അഞ്ചിന് സേവ, ദീപാരാധന, പഞ്ചാരിമേളം അന്നമനട ഹരീഷ്മാരാരും സംഘവും, 11ന് പുലവൃത്തം കളി, 12ന് പള്ളിവേട്ട എന്നിവയാണ് പരിപാടികള്‍.