play-sharp-fill
അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ഒടുക്കം ജയം പിടിച്ചെടുത്ത് ആർ സി ബി.

അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ഒടുക്കം ജയം പിടിച്ചെടുത്ത് ആർ സി ബി.

ബെംഗളൂരു : ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.49 പന്തിൽ 77 റൺസ് സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ മികവിലാണ് ആർ സി ബി ക്ക് വിജയം സ്വന്തമായത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ശിഖർ ധവാന്റെ മികവിൽ 20 ഓവറിൽ 176 റൺസ് നേടി.37 പന്തിൽ 45 റൺസ് നേടിയ ശിഖർ ധവാന് പിന്തുണ നൽകാൻ പക്ഷെ മറ്റാരും ഉണ്ടായിരുന്നില്ല.മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ അക്രമിച്ചു കളിച്ച വിരാട് കോഹ്ലി ആർ സി ബി ക്ക് അനായസ വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായത് ആർ സി ബി ക്ക് തിരിച്ചടിയായി.

എന്നാൽ അവസാന നിമിഷം ഫിനിഷർ ദിനേഷ് കാർത്തിക്കിന്റെ മാസ്മരിക പ്രകടനം ആർ സി ബിയെ വിജയ മധുരം നുണയിച്ചു.ഇമ്പാക്ട് പ്ലെയ്യർ ആയി എത്തിയ മഹിപാൽ ലോമറോർ കാർത്തികിന് മികച്ച പിന്തുണ നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group