ട്രെയിനിൽ ടിക്കറ്റെടുക്കാൻ ഉള്ള പണം പോലും കയ്യിലില്ല ,ഇന്ത്യയിൽ നടക്കുന്നത് ഫാസിസ്റ്റ് ഭരണരീതി : വി ഡി സതീശൻ

ട്രെയിനിൽ ടിക്കറ്റെടുക്കാൻ ഉള്ള പണം പോലും കയ്യിലില്ല ,ഇന്ത്യയിൽ നടക്കുന്നത് ഫാസിസ്റ്റ് ഭരണരീതി : വി ഡി സതീശൻ

Spread the love

തിരുവനന്തപുരം : കേന്ദ്ര സർക്കാർ അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് കനത്ത സാമ്പത്തിക പ്രധിസന്ധി നേരിടുകയാണ് കോൺഗ്രസ്സ് നേതൃത്വം.ഇലക്ഷൻ പ്രചാരണങ്ങൾക്കായി സ്വന്തം കയ്യിൽ നിന്ന് പണം ഉപയോഗിക്കാൻ സ്ഥാനാർഥികളോട് പറയണ്ട ഗതികേടിലേക്ക് വരെ എത്തിയിരിക്കുകയാണ്.

പല സംഘടനകളിൽ നിന്നും കടം സ്വീകരിക്കാൻ വരെ തയാറാണ് കോൺഗ്രസ്‌ നേതൃത്വം.പ്രവർത്തകർ ഫണ്ട്‌ പിരിവിനായി സ്‌ക്വാഡ് തിരിഞ്ഞ് ഇറങ്ങാൻ വരെ തുടങ്ങിയിരിക്കുന്നു.

കേന്ദ്ര സർക്കാർ തങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്.രാഹുൽ ഗാന്ധി പറഞ്ഞത് പോലെ ട്രൈയിൽ സഞ്ചരിക്കാൻ ടിക്കറ്റിനു പോലും പണം കയ്യിലില്ല.ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിക്ക് ഇങ്ങനെ സംഭവിച്ചാൽ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയായിരികുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സമാനമായ ഈ ഭരണം രാജ്യത്തെ അതപതനത്തിലേക്കാണ് നയിക്കുന്നത് എന്നും വി ഡി സതീശൻ ആരോപിച്ചു.