ഇതു ചരിത്രം…! റണ്‍മല തീര്‍ത്ത് എസ്‌ആര്‍എച്ച്‌; നാണക്കേടിലേക്കു കൂപ്പുകുത്തി ആര്‍സിബിക്ക് തോല്‍വി തന്നെ; തുരത്തിയത് 25 റണ്‍സിന്

ഇതു ചരിത്രം…! റണ്‍മല തീര്‍ത്ത് എസ്‌ആര്‍എച്ച്‌; നാണക്കേടിലേക്കു കൂപ്പുകുത്തി ആര്‍സിബിക്ക് തോല്‍വി തന്നെ; തുരത്തിയത് 25 റണ്‍സിന്

Spread the love

ബംഗളൂരു: തോല്‍വികള്‍ തുടര്‍ക്കഥയാക്കി വീണ്ടും നാണക്കേടിലേക്കു കൂപ്പുകുത്തുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു.

ചിന്നസ്വാമിയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25 റണ്‍സിനാണ് ആര്‍സിബിയെ തുരത്തിയത്. ഈ പരാജയത്തോടെ ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

പതിവുപോലെ ബൗളിങ് ദുരന്തമായി മാറിയതോടെയാണ് ആര്‍സിബി തോല്‍വിലേക്കു വീണത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള ആര്‍സിബിയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ആര്‍സിബിയുടെ തോല്‍വി ഉറപ്പായിരുന്നു. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ടോട്ടലാണ് അവര്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. വെറും മൂന്നു വിക്കറ്റിനു 287 റണ്‍സ് ഓറഞ്ച് ആര്‍മി 20 ഓവറില്‍ വാരിക്കൂട്ടി.

മുംബൈ ഇന്ത്യന്‍സിനെതിരേ ഈ സീസണില്‍ കുറിച്ച 277 റണ്‍സെന്ന തങ്ങളുടെ തന്നെ പേരിലുള്ള റെക്കോര്‍ഡ് ഹൈദരാബാദ് തിരുത്തിക്കുറിക്കുകയായിരുന്നു. അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ആര്‍സിബി അഗ്രസീവായി തന്നൊണ് തുടങ്ങിയതെങ്കിലും വിക്കറ്റുകള്‍ പിഴുത് എസ്‌ആര്‍എച്ച്‌ വിജയം വരുതിയിലാക്കി.

ഏഴു വിക്കറ്റിനു 262 റണ്‍സ് നേടിയാണ് അവര്‍ മല്‍സരം അടിയറവച്ചത്. വാലറ്റത്ത് വെറ്ററന് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ (83) അവിശ്വസനീയ ഇന്നിങ്‌സാണ് ആര്‍സിബിയുടെ പരാജയഭാരം കുറച്ചത്. വെറും 35 ബോളുകള്‍ നേരിട്ട ഡിക്കെ ഏഴു സിക്‌സറും അഞ്ചു ഫോറുകളുമടിച്ചു.