play-sharp-fill
മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിൽ ; മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍ ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിൽ

മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിൽ ; മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍ ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിൽ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇത്തവണ വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി 10 കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടിയ താരമാണ് ആശ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്താന്‍ സജനയ്ക്കും സാധിച്ചിരുന്നു. മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിലെത്തുന്ന താരങ്ങളാണ് ഇരുവരും.