ഹിറ്റ്മാനും രക്ഷിക്കാനായില്ല.! അഴിഞ്ഞാടി ദുബെയും ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി; വാങ്കഡെയില്‍ പതിരാനയ്‌ക്ക് മുന്നില്‍ പതറി മുംബൈ; 20 റണ്‍സിന് തോല്‍വി

ഹിറ്റ്മാനും രക്ഷിക്കാനായില്ല.! അഴിഞ്ഞാടി ദുബെയും ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി; വാങ്കഡെയില്‍ പതിരാനയ്‌ക്ക് മുന്നില്‍ പതറി മുംബൈ; 20 റണ്‍സിന് തോല്‍വി

Spread the love

വാങ്കഡെ: വാങ്കഡെയില്‍ ഹിറ്റ്മാൻ മുന്നില്‍ നിന്ന് നയിച്ചിട്ടും ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് തോല്‍വി.

ചെന്നൈയുടെ 206 റണ്‍സ് പിന്തുടർന്ന മുംബൈ 20 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. സ്കോർ 186/6. വമ്പൻ ടോട്ടല്‍ പിന്തുടർന്ന മുംബൈ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്.

ആദ്യ വിക്കറ്റില്‍ ഇഷാൻ കിഷനും(15 പന്തില്‍ 23) രോഹിത് ശർമ്മയും ചേർന്ന് 70 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉയർത്തി മികച്ച തുടക്കം നല്‍കി. എന്നാല്‍ ഒരേ ഓവറില്‍ കിഷനെയും ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ (0) സൂര്യകുമാർ യാദവിനെയും മടക്കി പതിരാന ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിലക് വർമ്മ(31) ഒഴികെ ബാക്കിയെല്ലാവരും നിറം മങ്ങിയതോടെ സ്കോറിംഗിന്റെ ചുമതല രോഹിത്തിന് പൂർണമായും ഏറ്റെടുക്കേണ്ടിവന്നു. 63 പന്തില്‍ 5 കൂറ്റൻ സിക്സറും 11 ഫോറും നേടിയ രോഹിത് 105 റണ്‍സുമായി പുറത്താകാതെ നിന്നിട്ടും ചെന്നൈയെ മറികടക്കാനായില്ല.

താരത്തിന്റെ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയായിരുന്നുയിത്. പതിവ് പോലെ ഹാർദിക് പാണ്ഡ്യ(6 പന്തില്‍ 2) ഇന്നും നിരാശനാക്കി. ടിം ഡേവിഡ്(13) പ്രതീക്ഷ നല്‍കിയെങ്കിലും മുസ്തഫിസൂറിന്റെ പന്തില്‍ കൂടാരം കയറി. വമ്പനടിക്കാരൻ റൊമാരിയോ ഷെപ്പേഡിലായിരുന്നു മുംബൈയുടെ പ്രതീക്ഷ മുഴുവൻ.