ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇടപെട്ട് കേന്ദ്രം; എസ് ജയശങ്കര്‍ ഇറാനുമായി ചര്‍ച്ച നടത്തി

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇടപെട്ട് കേന്ദ്രം; എസ് ജയശങ്കര്‍ ഇറാനുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടല്‍.

മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. വിഷയം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകള്‍ അടിയന്തരമായി നടത്തേണ്ടതുണ്ടെേന്ന് എസ്. ജയശങ്കർ അറിയിച്ചു.

നേരത്തെ കപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്. ഇതില്‍ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.

ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവർ. അതിനിടെ കപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിരുന്നു.