ഹാര്‍ദിക്കിന് കൂവലും പരിഹാസവും പിന്നെ തോല്‍വിയും.! ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം; മുംബൈ വീണത് അവസാന ഓവറില്‍; ക്രൂരമായി ട്രോളി ആരാധകര്‍

ഹാര്‍ദിക്കിന് കൂവലും പരിഹാസവും പിന്നെ തോല്‍വിയും.! ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം; മുംബൈ വീണത് അവസാന ഓവറില്‍; ക്രൂരമായി ട്രോളി ആരാധകര്‍

Spread the love

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയത്തോടെ അരങ്ങേറാനായില്ല.

തന്റെ പഴയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, ഒമര്‍സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നേരിട്ട നാലാം പന്തില്‍ ഇഷാന്‍ കിഷന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. അസ്മതുള്ള ഒമര്‍സായുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്‌.

മൂന്നാമതെത്തിയ നമന്‍ ധിര്‍ (10 പന്തില്‍ 20) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികനേരം നില്‍ക്കാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ സായ് കിഷോറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് രോഹിത് – ബ്രേവിസ് സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ കിഷോര്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി.

അധികം വൈകാതെ ബ്രേവിസ്, മോഹിത് ശര്‍മയ്ക്ക് റിട്ടേണ്‍ ക്യാച്ചും നല്‍കി. ഇതോടെ 15.5 ഓവറില്‍ നാലിന് 129 എന്ന നിലയിലായി മുംബൈ.