play-sharp-fill
നാണംകെട്ട് ജിടി; ഹീറോയായി റിഷദ്; 67 പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹിക്ക് ജയം; ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്

നാണംകെട്ട് ജിടി; ഹീറോയായി റിഷദ്; 67 പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹിക്ക് ജയം; ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 32ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്.

6 വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് പുറത്തായപ്പോള്‍ 67 പന്ത് ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി അനായാസം ജയിച്ചു കയറിയത്. മുകേഷ് കുമാര്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. പരിക്കിന് ശേഷം തിരിച്ചെത്തിയ വൃദ്ധിമാന്‍ സാഹ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടപ്പോള്‍ ശുബ്മാന്‍ ഗില്‍ അടിച്ചു കളിക്കാന്‍ നിര്‍ബന്ധിതനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഷാന്ത് ശര്‍മയെ ബൗണ്ടറി പറത്താനുള്ള ഗില്ലിന്റെ ശ്രമം പാളിയപ്പോള്‍ പൃഥ്വി ഷായുടെ കൈയില്‍ അവസാനിച്ചു. 6 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 8 റണ്‍സാണ് ഗില്ലിന് നേടാനായത്. പിന്നാലെ സാഹയും പുറത്തായി.

10 പന്ത് നേരിട്ട് 2 റണ്‍സെടുത്ത സാഹയെ മുകേഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ പതിയെ സ്‌കോര്‍ബോര്‍ഡുയര്‍ത്താന്‍ ശ്രമിച്ചു. 9 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത സുദര്‍ശന്‍ സുമിത് കുമാറിന്റെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടായി.