യുഎഇയില്‍ കനത്ത മഴ ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി ; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായിലേക്കുള്ള വിമാനങ്ങളും, ഇന്‍ഡിഗോയുടെയും എയര്‍ അറേബ്യയുടെയും ഷാര്‍ജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയത്

യുഎഇയില്‍ കനത്ത മഴ ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി ; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായിലേക്കുള്ള വിമാനങ്ങളും, ഇന്‍ഡിഗോയുടെയും എയര്‍ അറേബ്യയുടെയും ഷാര്‍ജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി. എമിറേറ്റ്‌സിന്റെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇന്‍ഡിഗോയുടെയും എയര്‍ അറേബ്യയുടെയും ഷാര്‍ജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യുഎയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഫ്ലൈ ദുബായിയുടെയും എമിറൈറ്റ്സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചി – ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി – ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി – ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ഇന്ന് ദുബായില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ദുബായില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ അടുത്തുള്ള ലഭ്യമായ എയര്‍പോര്‍ട്ടിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.