കൊടും ക്രൂരത…! വീട്ടില്‍ തേങ്ങയിടാന്‍ വന്ന 52കാരന്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ പ്രതി അറസ്റ്റില്‍

കൊടും ക്രൂരത…! വീട്ടില്‍ തേങ്ങയിടാന്‍ വന്ന 52കാരന്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു.

കടയ്ക്കല്‍ സ്വദേശിയായ അൻപ്പത്തിരണ്ടുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് വയസുകാരിയെ അമ്മ കുളിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു.

തുടര്‍ന്ന് അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്.

വിവരം തിരക്കിയ ഡോക്ടറോട് കുട്ടി ഇന്നലെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചതായി പറഞ്ഞു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.