play-sharp-fill
സംവിധായകന്‍ വിഎ ശ്രീകുമാര്‍ അറസ്റ്റില്‍; ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി തട്ടിയെടുത്തതായി പരാതി 

സംവിധായകന്‍ വിഎ ശ്രീകുമാര്‍ അറസ്റ്റില്‍; ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി തട്ടിയെടുത്തതായി പരാതി 

 

സ്വന്തം ലേഖകൻ

 

ആലപ്പുഴ; സംവിധായകന്‍ വിഎ ശ്രീകുമാര്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്.

 

ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ​ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെന്നാണ് പരാതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരു വര്‍ഷം മുന്‍പാണ് ശ്രീകുമാറിനെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതോടെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയായിരുന്നു.

 

ഇത് തള്ളിയതോടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ഒടിയന്റെ സംവിധായകനാണ് ശ്രീകുമാർ.

Tags :