play-sharp-fill
സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വീണ്ടും ഇന്നോവ ക്രിസ്റ്റ വരുന്നു; നാലു പുതിയ വാഹനങ്ങൾക്കായി 1.3 കോടി അനുവദിച്ചു

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വീണ്ടും ഇന്നോവ ക്രിസ്റ്റ വരുന്നു; നാലു പുതിയ വാഹനങ്ങൾക്കായി 1.3 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് പുതിയ വാഹനം വാങ്ങുന്നു. നാല് ഇന്നോവ ക്രിസ്റ്റകളാണ് പുതുതായി വാങ്ങുന്നത്. ഇതിനായി 1.3 കോടി രൂപ അനുവദിച്ച് നവംബര്‍ 10ന് ഭരണാനുമതി നല്‍കി.

ജിആര്‍ അനില്‍, വിഎന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, ചീഫ് വിപ്പ് എന്‍. ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് പുതിയ ഇന്നോവ ക്രിസ്റ്റകളെത്തുന്നത്. അതേ സമയം സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണം നീട്ടി. ഈ മാസം ഒമ്പതിനായിരുന്നു ഉത്തരവ്.

പത്ത് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ആഗസ്ത് മാസത്തില്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പഴകിയതിനാലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് അന്ന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. 3.22 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group