പഞ്ചാബിലെ ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി; റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

പഞ്ചാബിലെ ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി; റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

പഞ്ചാബ്: ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിലാണ് അജ്ഞാതന്റെ മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ഏഴ് മണിയോടെ ജലന്ധർ റെയിൽവേ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിക്കപ്പെട്ട ചുവന്ന നിറത്തിലുള്ള സ്യൂട്ട്‌കേസിനെക്കുറിച്ച് പൊലീസ് വിവരം ലഭിച്ചു. പരിശോധനയിൽ മനുഷ്യ ശരീരം കണ്ടെത്തി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്‌റ്റേഷന് പുറത്ത് ബാഗ് ഉപേക്ഷിച്ച ഒരാളെ പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group