അതിര് കടക്കരുത്, അന്നം തരുന്നവരാണ്..! പാലാ ചേര്‍പ്പുങ്കല്‍ നഴ്‌സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പുകല്ലിട്ട് കേടുവരുത്തി സാമൂഹ്യവിരുദ്ധര്‍; പരാതിയുമായി കര്‍ഷകന്‍ രംഗത്ത്; ഇരുട്ടില്‍ തപ്പി പൊലീസ്

അതിര് കടക്കരുത്, അന്നം തരുന്നവരാണ്..! പാലാ ചേര്‍പ്പുങ്കല്‍ നഴ്‌സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പുകല്ലിട്ട് കേടുവരുത്തി സാമൂഹ്യവിരുദ്ധര്‍; പരാതിയുമായി കര്‍ഷകന്‍ രംഗത്ത്; ഇരുട്ടില്‍ തപ്പി പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പാടം പൂട്ടാനെത്തിയ ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പുകല്ലിട്ട് കേടുവരുത്തി സാമൂഹ്യ വിരുദ്ധര്‍. പാലാ ചേര്‍പ്പുങ്കല്‍ നഴ്‌സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ടാക്ടറിന്റെ ടാങ്കിലാണ് ഉപ്പുകല്ലിട്ടത്. ചേര്‍പ്പുങ്കലില്‍ 60 ഏക്കറോളം വരുന്ന തരിശു നിലം വിളനിലമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച മാത്തുക്കുട്ടിയെന്ന കര്‍ഷകനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

പാടശേഖര സമിതി പ്രസിഡന്റായ വാലേപ്പീടികയില്‍ മാത്തുക്കുട്ടി തോമസിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്. തിങ്കളാഴ്ച ഉഴവിനുശേഷം പാടത്തിനു സമീപമാണ് ട്രാക്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. രാവിലെയെത്തിയ ഡൈവറാണ് വാഹനത്തിന്റെ ചുറ്റുപാടും ഉപ്പുകല്ലുകള്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടാങ്കിലും ഉപ്പുകല്ലിട്ടതായി വ്യക്തമാകുകയായിരുന്നു. ട്രാക്ടര്‍ നശിപ്പിക്കാന്‍ ശമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിടങ്ങൂര്‍ പോലീസില്‍പരാതി നല്‍കിയിരിക്കുകയാണ് കര്‍ഷകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ഷികവൃത്തി ഇത്രയധികം അസ്വസ്ഥരാക്കുന്നവരെ സമൂഹം തിരിച്ചറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കാന്‍ പോലീസ് അധികാരികള്‍ ശ്രമിക്കുമെന്ന് കരുതുന്നു- മാത്തുക്കുട്ടി പറയുന്നു. കാര്‍ഷിക മേഖലയെ മുന്നോട്ടു നയിക്കുന്നവരുടെ ആത്മവീര്യം കെടുത്തുകയാണ് ഇത്തരം മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ വിരുദ്ധര്‍ ചെയ്യുന്നത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചിട്ടില്ല.