ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇയിൽ പ്രവേശന വിലക്ക്: വിലക്ക് ഏർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യം: പ്രതിസന്ധിയിൽ ഉഴഞ്ഞ് മലയാളികളും

ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇയിൽ പ്രവേശന വിലക്ക്: വിലക്ക് ഏർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യം: പ്രതിസന്ധിയിൽ ഉഴഞ്ഞ് മലയാളികളും

തേർഡ് ഐ ബ്യൂറോ

അബുദാബി: ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കുമായി യു.എ.ഇയും രംഗത്ത്. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം നിരോധനമേര്‍പ്പെടുത്തിയതിയിരിക്കുന്നത്. ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയത് അവധിയ്ക്കായി നാട്ടിലെത്തിയ മലയാളികൾ അടക്കമുള്ളവരുടെ മടക്കത്തെ ആശങ്കയിലാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും രാജ്യത്തേക്ക് വരാന്‍ അനുവാദമില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎഇ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് രാജ്യം പോയത്. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഒമാനിലും 24 മുതല്‍ പ്രവേശന വിലക്ക് ഉണ്ട്.